സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ചരിത്രത്തിലേക്ക് പറന്നുയരാൻ ഗായത്രി

വിമെന്‍ പോയിന്‍റ് ടീം

ചരിത്രത്തിലേക്ക‌് പറന്നുയരാൻ ചിറകുവിരിച്ച‌് ഒരു പെൺകുട്ടി. ചാലക്കുടി കോടശേരി പഞ്ചായത്തിലെ കർഷക തൊഴിലാളി കുണ്ട്കുഴിപ്പാടം  പാപ്പാത്ത‌് സുബ്രന്റേയും ശകുന്തളയുടേയും ഏകമകൾ ഗായത്രിയാണ‌് ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത‌്. മകളുടെ ആകാശത്തോളം വലിയ സ്വപ്നത്തെ യാഥാർഥ്യമാക്കാൻ അത്താഴപ്പട്ടിണിക്കാരായ അച്ഛനമ്മമാർ ഓടിയ ഓട്ടം ഒടുവിലെത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിലേക്ക്. നാടാകെ ഒരു പെൺകുട്ടിയുടെ സ്വപ്നത്തിനു പിന്നിൽ അണിനിരന്നപ്പോൾ അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമായി. 

ആകാശത്തുകൂടി പറന്നുപോകുന്ന വിമാനങ്ങളെ കൗതുകപൂർവം നോക്കിനിന്ന കുട്ടിക്കാലം മുതൽക്കേ ഗായത്രിയോടൊപ്പമുണ്ട് ചിറകില്ലാതെ പറക്കാനുള്ള മോഹം. വളർന്നപ്പോൾ സ്വപ്നവും വളർന്നു. അച്ഛനമ്മമാരാകട്ടെ അതിരുകളില്ലാത്ത ആ മോഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കൂടുതൽ വായിച്ചും പഠിച്ചും മനസ്സിനേയും ശരീരത്തേയും തന്റെ സ്വപ്നത്തിനായി അവൾ ഒരുക്കിയെടുത്തു. അഭിമാനത്തിന്റെ സൂര്യതേജസായി അവളിതാ ചരിത്രത്തിന്റെ ആകാശത്തേക്ക് പറന്നുയരുകയായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും