സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീണയുടെ ജയം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭ

വിമെൻ പോയിന്റ് ടീം

മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ് ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയതിന്റെ ക്രിഡിറ്റ് ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭയുടെ നിര്‍ദ്ദേശപ്രകാരമാണ് വീണയെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണം. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡ് എന്ന സഭാ വെബ്‌സൈറ്റില്‍ ഫാദര്‍ ഷെബലി എഴുതിയ ലേഖനത്തിലാണ് വീണയുടെ വിജയം സഭ അവകാശപ്പെടുന്നത്. ലേഖനത്തിലുടനീളം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ ഇടപെട്ടതായി വ്യക്തമാകുന്നുണ്ട്.
വീണ ജയിക്കാനിടയായത് സോഷ്യല്‍ മീഡിയയിലൂടെയുള്ള സഭാ മക്കളുടെ ഇടപെടലും അത് വോട്ടായി മാറ്റാന്‍ കഴിഞ്ഞതുമാണെന്ന് പറയുന്നു. വിജയിച്ചതിനുശേഷം പരുമല സെമിനാരിയിലെത്തി വീണ സഭാദ്ധ്യക്ഷന്‍മാരെ കാണുന്ന ചിത്രവും ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്ന സൈറ്റിലൂടെ പ്രചരിക്കുന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭ പിന്തുണച്ച മറ്റു സ്ഥാനാര്‍ഥികള്‍ തോറ്റ കാര്യവും ലേഖനത്തില്‍ വ്യക്തമാക്കുന്നു. തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയും കോട്ടയത്ത് റെജി സക്കറിയും ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജും പരാജയപ്പെട്ടത് സഭ പരിശോധിക്കണമെന്ന് ലേഖനത്തിലുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞത് സഭാ വിശ്വാസികള്‍ പരിശോധിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും