സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയിൽ സ്ത്രീയെ തടഞ്ഞ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയിൽ 52 വയസായ സ്ത്രീയെ തടഞ്ഞു വെച്ച സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങഇയ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

സംഭവത്തിൽ കണ്ടാലറിയാവുന്ന 150ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 50 വയസ് തികയാത്ത സ്ത്രീയെന്ന് ആരോപിച്ചായിരുന്നു അക്രമികള്‍ ഇവരെ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തത്. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ രക്ഷിച്ചത്. തനിക്ക് 52 വയസുണ്ടെന്ന് വ്യക്തമാക്കിയിട്ടും ആള്‍ക്കൂട്ടം ആക്രമണത്തിൽ നിന്ന് പിന്തിരിഞ്ഞിരുന്നില്ല. 

ഉന്തിലും തള്ളിലും സ്ത്രീയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും