സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്‍ത്രീകളുടെ വ്രതകാലം 21 ദിവസം ആക്കണമെന്ന ഹര്‍ജി കോടതി തള്ളി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള സത്രീകളുടെ വ്രതകാലം 21 ദിവസമാക്കി ചുരുക്കണമെന്നു ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്ത്രീകളുടെ വ്രതകാലം ചുരുക്കണമെന്നും ഇതു സംബന്ധിച്ച് തന്ത്രിക്ക് നിര്‍ദ്ദേശകണമെന്നും ആവശ്യപ്പെട്ട് എം കെ നാരായണന്‍ പോറ്റി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 

വ്രതകാലവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം തന്ത്രിക്ക് നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്നായിരിന്നു ഹൈക്കോടതിയുടെ ചോദ്യം. അതോടൊപ്പം ഹര്‍ജിക്കാരനോട് സുപ്രീംകോടതിയെ സമീപിക്കാനും കോടതി ആവശ്യപ്പെട്ടു. 

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും തള്ളി. സമാന വിഷയങ്ങളില്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കാനാകില്ലെന്ന നിലപാടിലാണ് ഹര്‍ജി തള്ളിയത്. 

ഇത്തരത്തിലുള്ള ഹര്‍ജികളുമായി സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുബൈ സ്വദേശി ഷൈലജ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും