സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല വലിയ നടപ്പന്തലില്‍ സ്ത്രീകളെ തടഞ്ഞു; പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി

വിമെന്‍ പോയിന്‍റ് ടീം

ചിത്തിര ആട്ടത്തിരുനാളിനോട് അനുബന്ധിച്ച് ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിൽ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയത്തെ തുടര്‍ന്ന് നടപ്പന്തലിൽ സ്ത്രീയെ തടഞ്ഞു. എന്നാൽ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. രാവിലെ ഏഴു മണിയോടെ ദര്‍ശനത്തിനായി എത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയം ഉടലെടുത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്. 
എന്നാൽ ലളിതയ്ക്ക് നേരേ വിശ്വാസികൾ ശരണം വിളിയും ആക്രോശവുമായി 500 ലേറെ പേര്‍ വളയുകയായിരുന്നു. ഉടന്‍ പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. പോലീസ് പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ച് ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും പ്രതിഷേധക്കാര്‍ അടങ്ങാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് ലളിതയെ പോലീസ് സ്ഥലത്തു നിന്ന് മാറ്റിയ ശേഷം ദർശനത്തിനായി പ്രത്യേക സൌകര്യം ഏർപ്പെടുത്തി നൽകി. 

പ്രായം സംബന്ധിച്ച് വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്ന പ്രതിഷേധക്കാരുടെ നിലപാടിനെ തുടര്‍ന്നാണ് പോലീസ് ഇവരെ സ്ഥലത്ത് നിന്ന് മാറ്റിയത്. അതിനിടെ സ്ത്രീകളിൽ ഒരാൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വലിയ നടപ്പന്തലിന് സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും