സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദര്‍ശനത്തിന് സുരക്ഷ വേണം: ചേര്‍ത്തല സ്വദേശിയായ യുവതി പമ്പ പൊലീസിനെ സമീപിച്ചു

വിമെന്‍ പോയിന്‍റ് ടീം

ശബരിമല ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പമ്പയില്‍ പൊലീസിനെ സമീപിച്ചു. ചേര്‍ത്തല സ്വദേശിയായ അഞ്ജുവാണ് പൊലീസിനെ സമീപിച്ചത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് ഇവര്‍ എത്തിയത്. ഇവരുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരുകയാണ്. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ സംസാരിക്കുകയാണ്.

ചിത്തിര ആട്ട വിശേഷാല്‍ പൂജയ്ക്കായി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറന്ന ശബരിമല നട നാളെ രാത്രി 10 മണിക്ക് അടയ്ക്കും. സുപ്രീം കോടതി അനുസരിച്ച് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ പൊലീസ് സന്നാഹം ശക്തമാണ്. ഇന്ന് ആദ്യമായാണ് ഒരു യുവതി ശബരിമലയില്‍ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും