സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

യുവതികൾ പ്രവേശിച്ചാൽ ശബരിമല നടയടയ്ക്കുമെന്ന് മേൽശാന്തി

വിമെന്‍ പോയിന്‍റ് ടീം

യുവതികള്‍ ദര്‍ശനത്തിനെത്തി ആചാരലംഘനമുണ്ടായാൽ നടയടച്ച് ശുദ്ധികലശം നടത്തുമെന്ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുന്നറിയിപ്പ്. ഐജി അജിത്ത് കുമാര്‍ സന്നിധാനത്തെത്തി മേൽശാന്തിയുമായി ചര്‍ച്ച നടത്തിയപ്പോഴാണ് ഇക്കാര്യം മേൽശാന്തി വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 

യുവതികള്‍ വീണ്ടുമെത്തിയാൽ ഈ പ്രക്രിയ ആവര്‍ത്തിക്കും. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവ് എത്തുമെന്നും അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം കാര്യങ്ങള്‍ നടത്തുമെന്നും മേൽശാന്തി അറിയിച്ചു. 

ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കാനിരിക്കേയാണ് മേൽശാന്തിയുടെ പ്രതികരണം. 

അതേസമയം, രാവിലെ നിലയ്ക്കലിൽ എത്തിയ തീര്‍ത്ഥാടകര്‍ തങ്ങള്‍ക്ക് പമ്പയിലേയ്ക്ക് പോകാൻ കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരോട് തര്‍ക്കിച്ചു. എന്നാൽ പോലീസ് നിര്‍ദേശപ്രകാരം 11 മണിക്ക് ശേഷം മാത്രമേ ബസ് സര്‍വീസ് ഉണ്ടാകൂ എന്ന് ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചെറിയ തോതിലുള്ള തര്‍ക്കമുണ്ടായി. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ പമ്പയിലേയ്ക്ക് നടന്നു പോകാൻ അനുവദിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും