സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല പ്രവേശനത്തിന് സഹായം തേടി യുവതികളാരും സമീപിച്ചിട്ടില്ലെന്ന് പൊലീസ്

വിമെന്‍ പോയിന്‍റ് ടീം

ചിത്തിര ആട്ടത്തിന് നടതുറക്കാനിരിക്കെ ശബരിമലയിൽ പ്രവേശിക്കാൻ സഹായംതേടി യുവതികളാരും സമീപിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

കനത്ത സുരക്ഷയാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പൊലീസ് ഒരുക്കിയിരിക്കുന്നത്. 2300 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരിക്കുന്നത്. മരക്കൂട്ടം മുതൽ സന്നിധാനംവരെ 1200ൽ അധികം പൊലീസുകാരുണ്ടാകും. 

അതേസമയം മാധ്യമങ്ങളെ പമ്പയിലേക്ക് പൊലീസ് കടത്തിവിട്ടു. രാത്രി എട്ടരവരെ നിലയ്ക്കൽവരെ മാത്രമായിരുന്നു മാധ്യമപ്രവർത്തകരെ കടത്തിവിട്ടിരുന്നത്. സന്നിധാനത്തേക്ക് ഇന്ന് മാധ്യമ പ്രവർത്തകെ കടത്തിവിടില്ലെന്നും ഐജി അശോക് വ്യക്തമാക്കി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും