സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സുഗതകുമാരി

വിമെന്‍ പോയിന്‍റ് ടീം

അയ്യപ്പനെ കാണണമെന്ന‌് നിർബന്ധമുള്ള  ഭക്തരായ സ്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം നൽകാൻ നാം തയ്യാറാകണമെന്ന‌് കവി സുഗതകുമാരി പറഞ്ഞു. സ്ത്രീകളെ കണ്ടാൽ ശബരിമല അയ്യപ്പന്റെ  ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് എത്ര വിഡ‌്ഢിത്തമായ കാര്യമാണ്. ശബരിമലയിൽ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടതെന്നും സുഗതകുമാരി പറഞ്ഞു. ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ  തിരുവനന്തപുരത്ത‌് ചേർന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവർക്കും വേണം. അവിടെ യഥാർത്ഥ ഭക്തർക്ക് മാത്രമായി പോകാൻ കഴിയണം.  ശബരിമല ഇപ്പോൾത്തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ആളുകളെയാണ് വഹിക്കുന്നത‌്. ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വെച്ചാലേ ശബരിമലയെ ഇന്നുള്ള നിലയ‌്ക്കെങ്കിലും സംരക്ഷിക്കാനാകൂ. ഓരോ സീസൺ കഴിയുന്തോറും പമ്പ കൂടുതൽ കൂടുതൽ മലിനമാകുകയാണ‌്. ഇതിന്റെ തിരിച്ചടി പ്രളയകാലത്ത‌് ഉണ്ടായി. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും സുഗതകുമാരി  പറഞ്ഞു.

കോടതി വിധി മാനിക്കണം. എന്നാൽ ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസ പ്രശ്നം കൂടിയായതിനാൽ ധൃതിപിടിച്ചു നടപ്പിലാക്കാൻ ശ്രമിക്കരുത്. പരസ്പരം പോരടിക്കാതെ സർക്കാരും വിശ്വാസി സമൂഹവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. ശബരിമല ഒരിക്കലുമൊരു യുദ്ധക്കളമാക്കരുതെന്നും സുഗതകുമാരി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും