സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

യുവതികളായ ജീവനക്കാരെ ശബരിമലയിലേക്ക് അയക്കരുത്; മാധ്യമസ്ഥാപനങ്ങള്‍ക്ക് കര്‍മസമിതിയുടെ കത്ത്

വിമെന്‍ പോയിന്‍റ് ടീം

വനിതാ മാധ്യമപ്രവർത്തകരെ ശബരിമലയിലേക്ക് അയക്കരുതെന്ന് ഹിന്ദു സംഘടനകൾ. ഹിന്ദു സംഘടനകൾ മാധ്യമ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 

ശബരിമലയിൽ സ്ത്രീ പ്രവേശനം ഏതു വിധേനയും തടയാനുള്ള ശ്രമത്തിലാണ് ഹിന്ദു സംഘടനകൾ. ശബരിമല കർമ്മ സമിതി എന്ന കൂട്ടായ്‌മയാണ്‌ മാധ്യമ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയത്. വിശ്വഹിന്ദു പരിഷത് അടക്കമുള്ള സംഘടനകളുടെ കൂട്ടായ്‌മയാണ്‌ ശബരിമല കർമ്മ സമിതി. ജനവികാരം മാനിക്കാതെ സർക്കാർ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് കർമ്മ സമിതി കത്തിൽ പ്രസ്താവിച്ചു. 

തുലാ മാസ പൂജകൾക്കായി അഞ്ചു ദിവസത്തേക്ക് ശബരിമല നട തുറന്നപ്പോൾ വനിതാ മാധ്യമപ്രവർത്തകർ റിപ്പോർട്ടിങ്ങിന് എത്തുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. മാധ്യമപ്രവർത്തകരുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും