സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്ന് ഭാര്യ ലക്ഷ്‌മി

വിമെന്‍ പോയിന്‍റ് ടീം

ബാലഭാസ്കറിന്‍റേയും കുടുംബത്തന്‍റേയും വാഹനാപകട സംഭവത്തിൽ പുതിയ വഴിത്തിരിവ്. അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്ന ഡ്രെെവര്‍ അ‌ര്‍ജുന്‍റെ മൊഴി തള്ളിയിരിക്കുകയാണ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്‌മി. അപകടസമയത്ത് താനും കുട്ടിയുമായിരുന്നു വാഹനത്തിന്‍റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നതെന്നും ബാലഭാസ്‌കര്‍ കാറിന്‍റെ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ലക്ഷ്‌മി മൊഴി നല്‍കിയിരിക്കുകയാണ്. 

ബാലഭാസ്‌കര്‍ ആണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നായിരുന്നു നേരത്തെ അര്‍ജുന്‍ നല്‍കിയിരുന്ന മൊഴി. ഇതിന് വൈരുദ്ധ്യമായാണ് ഇപ്പോള്‍ ലക്ഷ്മി മൊഴി നൽകിയിരിക്കുന്നത്. ദീര്‍ഘയാത്രകളില്‍ ബാലഭാസ്‌കര്‍ ഡ്രെെവ് ചെയ്യാറില്ലെന്ന് ലക്ഷ്‌മി പറഞ്ഞിരിക്കുകയാണ്. ഇതോടെ ഇരുവരുടെയും മൊഴികളില്‍ വന്നിരിക്കുന്ന വെെരുദ്ധ്യം അന്വേഷണ സംഘം പ്രത്യേകമായി അന്വേഷിക്കും. 

സെപ്റ്റംബര്‍ 25ന് പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപിന് സമീപം ദേശീയപാതയില്‍ പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു വയസുകാരിയായ മകള്‍ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റിരുന്ന ബാലഭാസ്‌കറിനെ രണ്ടു പ്രധാന ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മരണത്തിന് കീഴടങ്ങുകയായിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും