സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നടി വസുന്ധര ദാസിനെ നടുറോഡില്‍ ആക്ഷേപിച്ചതായി പരാതി

വിമെന്‍ പോയിന്‍റ് ടീം

നടിയും ഗായികയുമായ വസുന്ധര ദാസിനെ നടുറോഡില്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ക്യാബ് ഡ്രൈവര്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചതായാണ് പരാതി ഉയര്‍ന്നത്. ആരോപണവിധേയനായ ക്യാബ് ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്ക് മല്ലേശ്വരം മര്‍ഗോസ റോഡില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് 

സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്  മല്ലേശ്വരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാര്‍ ഓടിച്ചുപോയ തന്നെ നാലുകിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നു. സിഗ്നലില്‍ വച്ചു തടഞ്ഞുനിര്‍ത്തി മോശമായി സംസാരിക്കുകയായിരുന്നെന്ന് വസുന്ധര പറഞ്ഞു. 

അതേസമയം, നിയമം തെറ്റിച്ച് നടി ട്രാഫിക് സിഗ്നലില്‍ തന്റെ ടൊയോട്ട എറ്റിയോസിന്റെ വഴി മുടക്കി എന്നാരോപിച്ചാണ് കാര്‍ ഡ്രൈവര്‍ പ്രശമുണ്ടാക്കിയത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും