സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇത് വെറും കത്തല്ല........!!

വിമെൻ പോയിന്റ് ടീം

നിയുക്ത മുഖ്യമന്ത്രിക്ക് സ്ത്രീ ഫേസ്ബുക്ക് കൂട്ടായ്മയുടെ തുറന്ന കത്ത്.വളരെ കാലം ജീവിച്ചിരിക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ മാനസികരോഗികളുടെ കൈകൊണ്ട് അതിക്രൂരമായ പിച്ചിചീന്തപ്പെട്ട് കൊല്ലപ്പെടാന്‍ വയ്യാ. ഭയമാണ്. അതിനായി അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ആവശ്യപ്പെടട്ടെ..'കത്തെഴുതുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. 

കാലാകാലങ്ങളായി തങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെടുന്നില്ലെന്ന പരാതിയോടെയാണ് പുതിയ സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് സ്ത്രീകളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ 'ഫ്രം ദ ഗ്രാനൈറ്റ് ടോപ്പ്' ഫേസ്ബുക്കില്‍ കത്തെഴുതിയത്. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തുന്ന സംഘം, ബലാത്സംഗ കേസുകളിലുള്‍പ്പെടെ ഭരണകൂടം പുലര്‍ത്തുന്ന നിസ്സംഗതയും ചോദ്യം ചെയ്യുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തകയായ സുനിത ദേവദാസിന്റെ നേതൃത്വത്തിലാണ്  നേതൃത്വത്തിലാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. പൊതു മൂത്രപ്പുരകളുടെ കാര്യത്തിലെ ഈ കൂട്ടായ്മയുടെ ഇടപെടല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി മറുപടി നല്‍കുകയും ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും