സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തൊഴിലിടങ്ങളിലെ ലൈംഗിക ചുഷണം തടയാന്‍ മന്ത്രിതല സമിതി

വിമെന്‍ പോയിന്‍റ് ടീം

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം ചൂഷണങ്ങള്‍ സംബന്ധിച്ച് പരാതികള്‍ പരിഗണിക്കുന്നതിനായി കേന്ദ്രം മന്ത്രിതല സമിതിക്ക് രൂപം നല്‍കി. കേന്ദ്ര ആഭ്യന്തമന്ത്രി രാജ്നാഥ് സിങ്ങ് അധ്യക്ഷനായാണ് സമിതി രൂപീരിച്ചിട്ടുള്ളത്. നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, മേനകാ ഗാന്ധി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിനായുള്ള നിയമ ഭേദഗതികള്‍, നിയമഭേദഗതിക്കുളള ചട്ടങ്ങള്‍ എന്നിവയും സമിതി പരിഗണിക്കും. ഇത്തരം പരാതികളില്‍ എടുത്ത നടപടിക നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, മീടു വെളിപ്പെടുത്തലുകളിലെ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി വനിതാ-ശിശു വികസന മന്ത്രാലയം സ്ത്രീകള്‍ക്കായി ഇ-കംപ്ലെയിന്റ് ബോകസും ആരംഭിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. പരാതികളിലെ നടപടികള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. മീ ടൂ വെളിപ്പെടുത്തലില്‍ കുടുങ്ങി വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും