സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമല സ്ത്രീ പ്രവേശനം: റിട്ട് ഹർജികൾ നവംബർ 13ന് പരിഗണിക്കും

വിമെന്‍ പോയിന്‍റ് ടീം

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ നവംബർ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അന്നേ ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് എല്ലാ ഹർജികളും ഒരുമിച്ചായിരിക്കും പരിഗണിക്കുക. നവംബർ 16നാണ് ശബരിമല നട വീണ്ടും തുറക്കുന്നത്. ഇതിന് മുൻപ് തന്നെയ ഹർജികൾ കോടതി പരിഗണിക്കും. സ്ത്രീ പ്രവേശനം അനുവദിച്ച ഭരണ ഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തിരുത്തണമെങ്കിൽ കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റേണ്ടി വരും.അയ്യപ്പഭക്തരുടെ കൂട്ടായ്മയും, വിഎച്ച്പിയും, അയ്യപ്പ ധർമ പ്രചാര സഭയുമാണ് റിട്ട് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. 19 പുന: പരിശോധനാ ഹർജികളും ഇതിനോടകം വന്നിട്ടുണ്ട്. ഒക്ടോബർ 28 വരെയാണ് പുന: പരിശോധനാഹര്‌ജികൾ സമർപ്പിക്കാൻ അനുവദിച്ചിരിക്കുന്ന സമയം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും