സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിഃ പത്മജ

വിമെൻ പോയിന്റ് ടീം

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച് പത്മജാ വേണുഗോപാല്‍. തൃശൂരില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയെന്ന് പത്മജ പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ ആരെയും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കണ്ടില്ല. ജില്ലയില്‍ പാര്‍ട്ടി വല്ലാതെ ക്ഷീണിച്ചുവെന്നും പത്മജ പറഞ്ഞു. ഉടന്‍ പാര്‍ട്ടി നടപടിയെടുക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ നേതാക്കള്‍ എത്തിയില്ല. പ്രചാരണത്തിന്റെ ആദ്യദിനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പ്രചാരണത്തിന് ഇറങ്ങാന്‍ മടിച്ചു. പിന്നീടാണ് തന്നോടും തന്റെ അച്ഛന്‍ കരുണാകരനോടുമുള്ള ഇഷ്ടം കൊണ്ട് പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങിയത്. ബിജെപിയുടെ വളര്‍ച്ചയും യുഡിഎഫിന് പരാജയം ഉണ്ടാക്കി. ബിജെപിയുടെ വളര്‍ച്ച പഠിക്കാന്‍ കഴിഞ്ഞില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും