സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിയമസഭയില്‍ സ്ത്രീസാന്നിധ്യം ഉറപ്പായി

വിമെൻ പോയിന്റ് ടീം

14 -മത് നിയമസഭാ തെരെഞ്ഞടുപ്പില്‍ വിജയിച്ച് എം എല്‍ എ സ്ഥാനം അലങ്കരിക്കാന്‍ 8 വനിതകള്‍.  അഞ്ച് പേർ സിപിഎമ്മിൽ നിന്നും മൂന്ന് സിപിഐക്കാരുമാണ് വനിതാ ജനപ്രതിനിധികൾ. ഇത്തവണത്തെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച വനിതാ നേതാക്കള്‍ എല്ലാം തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായത് ശ്രദ്ധേയമാണ്. യുഡിഎഫിലെ വനിതാ നേതാകള്‍ക്ക് കനത്ത തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നു. മറ്റു പാര്‍ട്ടികളിലെ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സീറ്റും പോലും കിട്ടിയില്ല.

പ്രതിപക്ഷ നിരയിൽ ഇത്തവണ സ്ത്രീകൾ ഉണ്ടാകില്ല. മൂന്നുപുതുമുഖങ്ങൾ ഉൾ‍പ്പെടുന്നതാണ് ഇത്തവണ നിയമസഭയിലെ വനിതാ പ്രാതിനിധ്യം.വൈക്കത്തുനിന്ന് സി.കെ.ആശ, കായംകുളത്തു നിന്ന് പ്രതിഭാ ഹരി, ആറൻമുളയുടെ അംഗീകാരം നേടി വീണാജോർജ്. മൂന്നുപേരും മധ്യകേരളത്തിൽ നിന്നെന്ന പ്രത്യേകതയുമുണ്ട്. കൊട്ടാരക്കരയിൽ നിന്ന് സിറ്റിങ് എം.എൽഎ ഐഷാ പോറ്റിയേയും കുണ്ടറയിൽ നിന്ന് ജെ.മേഴ്സിക്കുട്ടിയമ്മയും
പീരുമേടില്‍ മാറിമറിഞ്ഞ ലീഡിനൊടുവിൽ സിറ്റിങ് സീറ്റ് നിലനിറുത്തിയ ബിജിമോളും 
നാട്ടികയിൽ നിന്ന് വീണ്ടും ഗീതാ ഗോപിയും നിയമസഭയിലെത്തുന്നു. ഭരണപക്ഷത്തെ ഏറ്റവും പ്രവർത്തനപാരമ്പര്യമുള്ളവനിതാ നേതാവായി എത്തുന്നത് കൂത്തുപറമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.കെ. ശൈലജയാണ്. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാമൂഹിക, സ്ത്രീപ്രശ്നങ്ങളിലിടപെടുന്ന കരുത്തുറ്റ ശബ്ദത്തിനുടമായണ് ശൈലജ ടീച്ചർ.
മൂന്ന് മുന്നണികളിൽ നിന്നുമായി 38 പേർമത്സരിച്ചപ്പോൾ എട്ട് പേർജയിച്ചു, ഇതാകട്ടെ നിയമസഭയിലെ ആകെ അംഗങ്ങളുടെ അഞ്ച് ശതമാനം മാത്രമാണ്. ഭരണപക്ഷത്ത് ഒരാളും പ്രതിപക്ഷത്ത് ആറുപേരുമായിരുന്നു 13ാം കേരള കേരള നിയമസഭയിലെ വനിതാ പ്രാതിനിധ്യം.യുഡിഎഫിനും എൻഡിഎക്കും ഇത്തവണ വനിതാ എം.എൽഎമാരില്ല. 

നമ്പര്‍,പേര്‌,മണ്‌ഡലം,ജില്ല,പാര്‍ട്ടി,ഭൂരിപക്ഷം,വോട്ട് എന്ന ക്രമത്തില്‍

1. ജെ മേഴ്‌സിക്കുട്ടി അമ്മ ,കുണ്ടറ, കൊല്ലം,സി പി എം
ഭൂരിപക്ഷം   30460, വോട്ട്: 79047

2. വീണ ജോര്‍ജ്‌ ആറന്‍മുള,പത്തനംതിട്ട,സി പി എം
ഭൂരിപക്ഷം   7646,വോട്ട്: 64523

3.അഡ്വ.ഐഷ പോറ്റി,കൊട്ടാരക്കര,കൊല്ലം,സി പി എം
ഭൂരിപക്ഷം   42632 , വോട്ട്: 83443

4.പ്രതിഭാ ഹരി,കായംകുളം, ആലപ്പുഴ, സി.പി.എം
ഭൂരിപക്ഷം   11857, വോട്ട്: 72956

5.സി.കെ. ആശ,വൈക്കം, കോട്ടയം, സി.പി.ഐ
ഭൂരിപക്ഷം   24584, വോട്ട്: 61997

6.ഇ.എസ്.ബിജിമോള്‍,പീരുമേട്‌, ഇടുക്കി, സി.പി.ഐ
ഭൂരിപക്ഷം   314, വോട്ട്: 56584

7.ഗീത ഗോപി,നാട്ടിക,തൃശ്ശുര്‍,സി.പി.ഐ
ഭൂരിപക്ഷം   26777,വോട്ട്: 70218

8.കെ.കെ.ശൈലജ,കൂത്തുപറമ്പ്‌,കണ്ണുര്‍, സി.പി.എം
ഭൂരിപക്ഷം   12291,വോട്ട്: 67013


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും