സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബംഗാളില്‍ മമതാ ബാനര്‍ജിക്ക് ഇരട്ടി തിളക്കം

വിമെൻ പോയിന്റ് ടീം

കൊല്‍ക്കത്തയിലെപശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി.കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചു സിപിഎം നടത്തിയ പരീക്ഷണവും പാളിയിരിക്കുകയാണ്.കഴിഞ്ഞ തവണത്തേതിനേക്കാള്‍ 27 സീറ്റുകള്‍ അധികം നേടിയാണ് ബംഗാളിന്റെ ദീദി വീണ്ടും അധികാരത്തിലെത്തുന്നത്. 2011 ലെ തിരഞ്ഞെടുപ്പില്‍ 184 സീറ്റുകളായിരുന്നു തൃണമൂലിന് കിട്ടിയത്. 

മമതയുടെ പ്രഭാവത്തില്‍ തകര്‍ന്നു പോയിരുന്ന കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. കഴിഞ്ഞ തവണ 42 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 45 സീറ്റുകള്‍ നേടാനായി. എന്നാല്‍ കഴിഞ്ഞ തവണ 40 സീറ്റുകളുണ്ടായിരുന്ന സി.പി.എമ്മിന് ഇക്കുറി 24 സീറ്റകള്‍ മാത്രമെ നേടാനായുള്ളു. 294 സീറ്റിലും മത്സരിച്ച ബി.ജെ.പി ഏഴ് സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ ഇത് മൂന്നായിരുന്നു.

കോണ്‍ഗ്രസുമായി കൂട്ടുകൂടിയ സിപിഎമ്മിനും ഇടതു മുന്നണിക്കും ഫലത്തില്‍ വന്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 30 സീറ്റ് നഷ്ടപ്പെട്ട് കേവലം 31 സീറ്റിലേക്ക് അവര്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണാനാവുന്നത്. 

ബംഗാളില്‍ സിപിഎമ്മിനെ വേരോടെ പിഴുതെടുക്കുക എന്ന തന്ത്രമാണ് മമത പയറ്റുന്നത്. അതു ഫലം കാണുന്നുണ്ട് എന്നതിനു തെളിവാണ് അവര്‍ കഴിഞ്ഞ തവണത്തേതിലും തിളക്കത്തോടെ ഭരണം നിലനിര്‍ത്തുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും