സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

#മീ ടൂ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിറ്റി വേണമെന്ന മേനക ഗാന്ധിയുടെ നിര്‍ദ്ദേശം മോദി തള്ളിയോ?

വിമെന്‍ പോയിന്‍റ് ടീം

വനിത മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന എംജെ അക്ബര്‍ രാജി വച്ചെങ്കിലും മീ ടൂ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ കമ്മിറ്റിയുടെ ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. വനിത – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി, മീ ടൂ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിയിച്ചിരുന്നു. അക്ബറിന്റെ രാജിക്ക് മുമ്പായിരുന്നു ഇത്. എന്നാല്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി (GOM – Group of Ministers) ഈ പരാതികള്‍ പരിശോധിക്കുമെന്നാണ് ബുധനാഴ്ച സര്‍ക്കാര്‍ അറിയിച്ചത്.വിരമിച്ച ജഡ്ജിമാരുടെ കമ്മിറ്റി രൂപീകരിക്കണം എന്ന മേനക ഗാന്ധിയുടെ നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടൈംസ്, റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകള്‍ പ്രചരിപ്പിച്ചത് അക്ബര്‍ രാജി വച്ചതല്ലെന്നും മോദി പുറത്താക്കിയതാണെന്നുമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും