സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

#മീ ടൂ: പ്രിയ രമണിക്കെതിരായ അപകീര്‍ത്തി കേസില്‍ 31ന് എംജെ അക്ബറിന്റെ മൊഴിയെടുക്കും

വിമെന്‍ പോയിന്‍റ് ടീം

തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ വിദേശകാര്യ മന്ത്രി എംജെ അക്ബര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ ഈ മാസം 31ന് ഡല്‍ഹി കോടതി അക്ബറിന്റെ മൊഴിയെടുക്കും. പ്രിയ രമണി അടക്കം നിരവധി വനിത മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ മുന്‍ എഡിറ്ററായ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെയാണ് അക്ബര്‍ മന്ത്രിസ്ഥാനം രാജി വച്ചത്. ഒക്ടോബര്‍ എട്ടിന് പ്രിയ രമണിയാണ് അക്ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ഒരു വര്‍ഷം മുന്‍പ് തന്നെ വോഗ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നതായി പ്രിയ രമണി പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല.

തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് വൈറല്‍ ഫീവര്‍ പോലെയായിരിക്കുന്നു എന്ന് എംജെ അക്ബര്‍ അഭിപ്രായപ്പെട്ടു. 40 വര്‍ഷമായി ഉണ്ടാക്കിയെടുത്ത് എംജെ അക്ബറിന്റെ സല്‍പ്പേര് വ്യാജ ആരോപണത്തിലൂടെ പ്രിയരമണി നശിപ്പിച്ചതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം താന്‍ പറഞ്ഞ കാര്യം 100 ശതമാനം സത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നതായും കേസിനെ നേരിടുമെന്നും പ്രിയ രമണി വ്യക്തമാക്കിയിട്ടുണ്ട്.

പ്രിയ രമണിയെ പിന്തുണച്ചും അക്ബറിനെതിരായ ആരോപണങ്ങള്‍ ശരിവച്ചും 20 വനിത മാധ്യമപ്രവര്‍ത്തകര്‍ പൊതുപ്രസ്താവന ഇറക്കിയിരുന്നു. തങ്ങളില്‍ ചിലര്‍ എംജെ അക്ബറിന്റെ ലൈംഗികാതിക്രമവും പീഡനവും നേരിട്ടവരാണെന്നും മറ്റ് ചിലര്‍ ഇത്തരം കാര്യങ്ങള്‍ക്ക് സാക്ഷികളാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതി അക്ബര്‍ ഫയല്‍ ചെയ്ത കേസ് പരിഗണിക്കുമ്പോള്‍ തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും