സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഒരിക്കല്‍ എന്റെ നെഞ്ചില്‍ കയ്യമര്‍ത്തി: കോണ്‍ഗ്രസ് നേതാവിനെതിരെ മീടൂ

വിമെന്‍ പോയിന്‍റ് ടീം

സിനിമ, മാധ്യമ രംഗങ്ങള്‍ക്ക് പിന്നാലെ മീടൂ വിവാദം രാഷ്ട്രീയ രംഗത്തും ചൂടുപിടിക്കുന്നു. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വനിതാ മാധ്യമപ്രവര്‍ത്തകയായ സോണാല്‍ കെല്ലോഗ് ആണ് തന്റെ വെബ്‌സൈറ്റായ ഡെയ്‌ലിഓയില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു ഇയാളെന്ന് ഇവര് വ്യക്തമാക്കുന്നു. ഇയാള്‍ നേതൃത്വം നല്‍കുന്ന ഒരു പരിപാടി റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല തനിക്കായിരുന്നു. ഈ സമയത്താണ് മുന്‍മന്ത്രിയില്‍ നിന്നും മോശം അനുഭവമുണ്ടായത്. അദ്ദേഹം മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ബിരുദാനന്തപ ബിരുദത്തിന് ഇംഗ്ലണ്ടിലേക്ക് പോയെന്നും സോണല്‍ വ്യക്തമാക്കുന്നു.

ഓരോ തവണ കാണുമ്പോഴും ചുംബിച്ചുകൊണ്ടാണ് ഇയാള്‍ അഭിവാദ്യം ചെയ്തിരുന്നത്. ഞാന്‍ കരുതിയത് ഇത് ഡല്‍ഹിയിലെ രീതിയാണെന്നാണ്. ഗുജറാത്തില്‍ രാഷ്ട്രീയ നേതാക്കള്‍ സ്ത്രീകളെ കെട്ടിപ്പിടിച്ചോ ചുംബിച്ചോ അഭിവാദ്യം ചെയ്യാറില്ല. എന്നാല്‍ തന്റെ മുഖം കയ്യിലെടുത്ത് ചുണ്ടില്‍ ചുംബിക്കാനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു.

2014ല്‍ ഡല്‍ഹിയിലെ എംപിയുടെ ബംഗ്ലാവില്‍ വച്ചും ഇയാള്‍ തന്നോട് മോശമായി പെരുമാറിയിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ബാത്ത്‌റൂമിലേക്ക് പോയെന്നും പോകുന്ന വഴിക്ക് തന്റെ നെഞ്ചില്‍ കയ്യമര്‍ത്തുകയായിരുന്നെന്നും സോണല്‍ വ്യക്തമാക്കി. എന്നെ തൊടരുതെന്ന് ഒച്ചവച്ചപ്പോള്‍ എന്തുകൊണ്ട് എന്നാണ് അയാള്‍ ചോദിച്ചത്.

ആ സംഭവത്തിന് ശേഷം ഒരിക്കല്‍ പോലും മന്ത്രിയെ കണ്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അനുഭവങ്ങള്‍ അത്ര സുഖകരമല്ലാത്തതിനാലാണ് അത് ചെയ്യാത്തതെന്നും സോണല്‍ പറയുന്നു. അതിനാലാണ് മന്ത്രിക്കെതിരെ പരസ്യമായി സംസാരിക്കാത്തതെന്നും അവര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മീ ടൂ കാമ്പെയ്‌നിംഗ് ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തില്‍ നിശബ്ദയായിരിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും