സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇഎസ് ബിജിമോള്‍ക്ക് വിജയം

വിമെൻ പോയിന്റ് ടീം

പീരുമേട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎസ് ബിജിമോള്‍ക്ക് വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കേവലം 395 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ ബിജിമോള്‍ വിജയിച്ചത്.യുഡിഎഫിന്‍റെ അഡ്വക്കേറ്റ് സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് ബിജിമോള്‍ തുടര്‍ച്ചയായ മൂന്നാം തണവയും പീരുമേടിന്‍റെ നിയമസഭാഗമാകുന്നത്.

ബിജെപിയ്ക്ക് വേണ്ടി കെ കുമാറാണ് മത്സരംഗത്ത് ഉണ്ടായിരുന്നത്. എഐഎഡിംഎംകെയ്ക്ക് വേണ്ടി അബ്ദുള്‍ ഖാദറും മത്സരരംഗത്ത് ഉണ്ടായിരുന്നു. തമിഴ് സ്വാധീനമുള്ള പീരുമേട്ടില്‍ ബിജിമോളുടെ വിജയം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു.
2006ലാണ് ബിജിമോള്‍ പീരുമേട്ടില്‍ ആദ്യമായി മത്സരിയ്ക്കുന്നത്. സിപിഐ സ്ഥാനാര്‍ത്ഥിയായി 2011 ലും ബിജിമോള്‍ തന്നെ പീരുമേട്ടില്‍ മത്സരത്തിനിറങ്ങി. 56748 വോട്ടുകളാണ് ബിജിമോള്‍ നേടിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും