സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

#MeToo ലൈംഗികാരോപണം; മന്ത്രി എംജെ അക്ബര്‍ രാജിവച്ചു

വിമെന്‍ പോയിന്‍റ് ടീം

മീടു ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചു.മുൻ മാധ്യമപ്രവര്‍ത്തകൻ കൂടിയായ എം ജെ അക്ബറിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള ഏഴ് സ്ത്രീകളാണ് ആരോപണവുമായി രംഗത്തെത്തിയത്. 

ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അക്ബർ രാജി വെക്കാതെ തുടരുകയായിരുന്നു. സമാനമായ ആരോപണം നേരിട്ട നിരവധി മാധ്യമപ്രവർത്തകർക്ക് തങ്ങളുടെ സ്ഥാനങ്ങൾ രാജി വെക്കേണ്ടി വന്നിട്ടും അക്ബറിന് പരിക്കുകളൊന്നുമില്ലാത്തത് പരക്കെ ആശ്ചര്യമുളവാക്കിയിരുന്നു. സിപിഎം അടക്കമുള്ളവർ അക്ബറിന്റെ രാജിക്കായി ആവശ്യമുന്നയിച്ചിരുന്നു.

ഇന്ത്യ ടുഡേ, മിന്റ്, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെ നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ച് രംഗത്തെത്തുകയുണ്ടായി. വോഗ് മാഗസിനിലായിരുന്നു പ്രിയ രമണിയുടെ വെളിപ്പെടുത്തൽ

റൂത്ത് ഡേവിഡ് എന്ന ഒരു വിദേശ മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലെ മീടു പ്രചാരണത്തിൽ പങ്കെടുത്ത് അക്ബറിനെതിരെ പരാതിയുമായി എത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും