സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജീവിതത്തില്‍ ഇതുവരെ ഇത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോയിട്ടില്ല !നിലയ്ക്കലിൽ മാധ്യമപ്രവർത്തകയ്ക്ക് സംഭവിച്ചത്!

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകളായ മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് നേരെ ക്രൂരമായ ആക്രമാണ് ശബരിമല അയ്യപ്പന്റെ പേരിൽ ഒരു സംഘം നിലയ്ക്കലിൽ അഴിച്ച് വിട്ട് കൊണ്ടിരിക്കുന്നത്. ശരണം വിളികളോടൊപ്പം കേട്ടാൽ അറയ്ക്കുന്ന തെറിവിളികളാണ് വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് നേരെ ഉയരുന്നത്. റിപ്പബ്ലിക് ചാനൽ, ആജ് തക്, ന്യൂസ് മിനുററ് തുടങ്ങി പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെയെല്ലാം വനിതാ റിപ്പോർട്ടർമാർ നിലയ്ക്കലിൽ ഭക്തരാൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ന്യൂസ് മിനുറ്റ് റിപ്പോർട്ടർ സരിത എസ് ബാലൻ താൻ ഇതുവരെ ജീവിതത്തിൽ ഇത്തരമൊരു ദുരനുഭവത്തിലൂടെ കടന്ന് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

സരിതയുടെ വാക്കുകൾ ഇങ്ങനെ: ജോലിയുടെ ഭാഗമായി നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോകാനാണ് കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയത്. അതിന് മുന്‍പ് തന്നെ ചിലര്‍ വന്ന് തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണോ എന്ന് അന്വേഷിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയരുത് എന്ന് മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതിന്റെ ബലത്തിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ഭക്തന്മാരുളള ബസ്സില്‍ കയറിയത്. അവര്‍ക്കാര്‍ക്കും താന്‍ ബസ്സില്‍ ഉള്ളത് പ്രശ്‌നമായിരുന്നില്ല.

അതിനിടെയാണ് ഇരുന്നൂറോളം പേര്‍ ബസ് വളഞ്ഞത്. ചിലര്‍ ബസ്സില്‍ കയറി പരിശോധിച്ചു. താന്‍ മാധ്യമപ്രവര്‍ത്തകയാണ് എന്ന് പറഞ്ഞതൊന്നും അവര്‍ കേട്ടില്ല. ഇവള്‍ മാധ്യമപ്രവര്‍ത്തക അല്ലെന്നും നേരത്തെ ഇവിടെ നില്‍ക്കുന്നത് കണ്ടിരുന്നു എന്നുമാണ് അവര്‍ പറഞ്ഞത്. സുഹൃത്തുക്കള്‍ ഒരു വിധത്തിലാണ് തന്നെ പുറത്ത് എത്തിച്ചത്. പോലീസ് വന്നത് കൊണ്ട് അവര്‍ക്കിടയിലൂടെ നടന്ന് പോകാന്‍ സാധിച്ചു. സമരക്കാര്‍ മലയാളത്തിലെ എല്ലാ പച്ചത്തെറികളും വിളിച്ചു. തന്നെ കൂവി വിളിച്ചു. വീഡിയോ എടുക്കാന്‍ തുടങ്ങി. തന്നെ അടിക്കാനും ഇടിക്കാനും ശ്രമിച്ചു. ഒരാള്‍ നട്ടെല്ലിന് ചവിട്ടി. കയ്യിലെ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കും എന്നാണ് കൂട്ടത്തിലെ സ്ത്രീ ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്. പോലീസുകാര്‍ നിലയ്ക്കലിലെ പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ട് പോയത്. അവിടെയും സുരക്ഷിതരാണ് എന്ന് കരുതാന്‍ സാധിക്കില്ല. പോലീസ് സ്‌റ്റേഷന്റെ ജനല്‍ അക്രമികള്‍ തകര്‍ത്തിരിക്കുകയാണ്. താന്‍ ജീന്‍സും ടോപ്പും ആണ് ധരിച്ചത്. അത് കണ്ടാല്‍ എങ്കിലും മനസ്സിലാക്കാമായിരുന്നു ശബരിമലയിലേക്ക് പോകുന്നത് അല്ലെന്ന്. ഐഡി കാര്‍ഡ് കാണിച്ച് കൊടുത്തിട്ടും ഒരു കാര്യവും ഉണ്ടായില്ല. ജീവിതത്തില്‍ ഇതുവരെ ഇത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോയിട്ടില്ല എന്നും സരിത പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും