സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വീണ്ടും ജയലളിത..........

വിമെൻ പോയിന്റ് ടീം

എക്‌സിറ്റ് പോളുകളെ കാറ്റില്‍പ്പറത്തി തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ച. മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെ 234 അംഗ അസംബ്ലിയില്‍ 131 സീറ്റുകളുമായിട്ടാണ് തുടര്‍ഭരണത്തിന് ഒരുങ്ങുന്നത് ചരിത്രപരമായ ഈ വിജയത്തില്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ജയലളിത ജനവിധി അറിഞ്ഞ ശേഷം പ്രതികരിച്ചത്.

 എം ജി ആറിന് ശേഷം തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ച ലഭിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ജയലളിത.ഞാനും എന്‍റെ പാര്‍ട്ടിയും തമിഴ്‌നാട്ടിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ചരിത്രപരമായ വിധിയെഴുത്താണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. പിന്തുണ നല്‍കിയ എല്ലാവരോടും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരും. അവസാന ശ്വാസം വരെയും തമിഴ്‌നാടിന് വേണ്ടി ജീവിക്കും - വികാരഭരിതയായി പുരൈട്ചി തലൈവി പറഞ്ഞു.ഡി എം കെയുടെ വ്യാജ പ്രചാരണങ്ങളെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നാണ് ജയ പറഞ്ഞത്. തന്‍റെ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും ജയ ആവര്‍ത്തിച്ചുപറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും