സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നടി ദിവ്യ ഗോപിനാഥിന് പിന്തുണയുമായി WCC

വിമെന്‍ പോയിന്‍റ് ടീം

നടൻ അലെൻസിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച നടി ദിവ്യാ ഗോപിനാഥിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ WCC. നടിക്ക് നിരുപാധിക പിന്തുണയുണ്ടെന്നും WCC അറിയിച്ചു.നടൻ അലെൻസിയറിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ WCCക്ക് പരാതി നൽകിയിരുന്നുവെന്ന് മീ ടൂ ആരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയിരുന്നു. പരാതി നൽകിയപ്പോൾ നടൻ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ എന്നാണ് WCCനേതൃത്വം ചോദിച്ചതെന്നും ഫേസ്ബുക്ക് ലൈവിൽ നടി തുറന്നുപറഞ്ഞിരുന്നു. ഇതു കൂടാതെ ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ മുൻപാകെയും പരാതി നൽകിയിരുന്നുവെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി വനിതാ കൂട്ടായ്മ രംഗത്തെത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും