സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുസ്ലീം സ്‌ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ഹർജി തള്ളി

വിമെന്‍ പോയിന്‍റ് ടീം

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി .ഹർജി നിലനിൽക്കില്ലന്ന് കോടതി വ്യക്തമാക്കി .മുസ്ലിം സ്ത്രീകൾക്കു വേണ്ടി കോടതിയെ സമീപിക്കാൻ അഖില ഭാരത ഹിന്ദു മഹാസഭയ്ക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി .

ശബരിമലയിലെ യുവതീ പ്രവേശനവുമായി ഹർജിയെ ബന്ധപ്പെടുത്താനാവില്ലന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി .

സുപ്രീം കോടതി യുടെ ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകളെ മുസ്ലീം പള്ളികളിൽ പ്രവേശിപ്പിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് കോടതിയെ സമീപിച്ചത് . 

മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെടാൻ എന്തവകാശമാണ് ഹർജിക്കാരനുള്ളതെന്ന് കോടതി ആരാഞ്ഞു .ഹർജിയിൽ മുസ്ലിം സ്ത്രീകൾ ആരെങ്കിലും കക്ഷിയായിട്ടുണ്ടോ എന്നും കോടതി ചോദിച്ചു . മുസ്ലീം പള്ളികളിൽ സ്ത്രീകളെ കയറ്റുന്നില്ലന്ന് ആരാണ് പറഞ്ഞതെന്ന് കോടതി ചോദിച്ചു. 

ചില പള്ളികളിൽ കയറ്റുനില്ലന്ന് ഹർജിക്കാരൻ ചുണ്ടിക്കാട്ടി .ഇക്കാര്യം സ്ഥാപിക്കാൻ എന്ത് തെളിവാണുള്ളതെന്ന് കോടതി ആരാഞ്ഞു .ഒരു ബന്ധവുമില്ലാത്ത നിങ്ങൾ പറഞ്ഞാൽ എങ്ങനെ കണക്കിലെടുക്കാനാവുമെന്നും കോടതി ചോദിച്ചു. . എല്ലാവർക്കും തുല്യ പ്രാധാന്യം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു . സ്ത്രികൾക്കു പോകണ്ടങ്കിൽ നിർബന്ധിക്കാനാവുമോ എന്നും കോടതി ചോദിച്ചു .

നിങ്ങൾ എന്തിനാണ് കോടതിയിൽ വന്നത് .നിങ്ങൾക്ക് മുസ്ലീം സ്ത്രീകളെ പ്രതിനിധീകരിക്കാനുള്ള അവകാശം കാണുന്നില്ല .ഹർജിയിലെ ആവശ്യം പരിഗണിക്കാനാവില്ല . ഹർജി പിൻവലിക്കാം അല്ലെങ്കിൽ തള്ളുമെന്ന് കോടതി അറിയിച്ചു . കോടതിക്ക് തീരുമാനിക്കാമെന്ന് ഹർജിക്കാരൻ അറിയിച്ചതിനെ തുടർന്ന് കേസ് കോടതി തള്ളി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും