സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

എന്താണ് മീ ടൂ ക്യാംപെയിൻ?

വിമെന്‍ പോയിന്‍റ് ടീം

നവമാധ്യമങ്ങളിലെ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന കാലത്താണ് മീ ടൂ ക്യാംപെയ്‌ൻ തരംഗമായി മാറിയത്. ഈ വര്‍ഷം ആദ്യം തുടങ്ങിയ മീ ടൂ ക്യാപെയിൻ സിനിമാ മേഖല ഒന്നായി സതംഭിച്ച അവസ്ഥയിലായിരുന്നു. പല സ്ത്രീകളും തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള അതിക്രമങ്ങളുടെ തുറന്നു പറച്ചിലാണ് മീ ടൂ ക്യാംപെയിനായി മാറിയത്. ഹോളീവുഡിന്‍റെ ചുവടുപിടിച്ചാണ് ഇന്ത്യയിലേക്കും മീ ടൂ ക്യാംപെയിൻ പടര്‍ന്നു പിടിച്ചത്. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ വ്യാപകമായെന്നും അതിൻ്റെ വ്യാപ്തി മനസിലാക്കിക്കാനുമായിരുന്നു മീ ടൂ കാമ്പയിൻ തുടങ്ങിയത്. അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റോടെയാണ് കാമ്പയിനു തുടക്കമായത്. പിന്നീട് ഹോളിവുഡ് നടിമാര്‍ നേരിട്ട ലൈംഗിക ചൂഷണങ്ങളുടെ തുറന്നുപറച്ചിലുകൾ മീ ടൂ ഹാശ്ടാഗോടെ സോഷ്യൽ മീഡിയയിൽ വൈറലായി. ഒന്നിനു പിറകേ ഒന്നായി നടിമാരും സാങ്കേതിക പ്രവര്‍ത്തകരും മീ ടൂ എന്ന ഹാഷ്ടാഗോടെ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണം ലോകത്തോട് തുറന്നടിച്ചു. 

കാമ്പയിനിന്‍റെ പ്രചോദനം ഉള്‍ക്കൊണ്ട് ലോസ് ആഞ്ചലസിലെ ഹോളിവുഡില്‍ നൂറു കണക്കിനാളുകളാണ് പ്രതിഷേധ മാര്‍ച്ചുമായി നഗരത്തിലിറങ്ങിയത്. ഹോളിവുഡിലെ ബോളിവാര്‍ഡില്‍ നിന്നും സിഎന്‍എന്‍ ആസ്ഥാനം വരെയായിരുന്നു മാര്‍ച്ച്. ലൈംഗികാതിക്രമ കേസുകളില്‍ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം പോലും. ഫേസ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ലോസാഞ്ചലസ് നഗരത്തെ ഞെട്ടിച്ച ആ മാര്‍ച്ച്. 

അതിന് പിന്നാലെ മീ ടൂ ക്യാംപെയ്നിൻ്റെ അലയൊലികൾ ബോളിവുഡ് സിനിമാലോകത്തേക്കും മോളിവുഡിലേക്കും വീശിയിരുന്നു എന്നാൽ അത്രകണ്ട് ശക്തി പ്രാപിക്കാതെ അവ പിന്നീട് ആറിത്തണുത്തു. എന്നാൽ വീണ്ടും അവ ശക്തമാകുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ അത്രത്തോളം തന്നെ ലോകത്ത് വ്യാപകമാകുകയാണെന്ന് വീണ്ടും ഈ ലോകജനതയെ ബോധവത്കരിക്കാൻ. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും