സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുകേഷിനെതിരായ മീ ടൂ ആരോപണം പരിശോധിക്കും: വനിതാ കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

 ചലച്ചിത്ര താരവും എംഎല്‍എയുമായ മുകേഷിനെതിരെ മീ ടൂ ക്യമ്പയിനിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന ആരോപണത്തില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍. വെളിപ്പെടുത്തലിനെ കുറിച്ച് പരിശോധിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. സ്ത്രീകളുടെ പോരാട്ടം എന്ന നിലയില്‍ മീ ടൂ ക്യമ്പയിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ജോസഫൈന്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് സിനിമയിലെ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 19 വര്‍ഷം മുമ്പ് കോടീശ്വരന്‍റെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ ഹോട്ടലില്‍ വെച്ച് ഫോണില്‍ വിളിച്ച് നിരന്തരം വിളിച്ച് ശല്ല്യം ചെയ്തു എന്നായിരുന്നു ആരോപണം. എന്നാല്‍ മുകേഷ് ആരോപണം നിഷേധിച്ചു. താന്‍ അങ്ങനെ ചെയ്യില്ലെന്നായിരുന്നു മുകേഷിന്‍റെ പ്രതികരണം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും