സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കന്യാസ്ത്രീ ബലാത്സംഗക്കേസ്: അന്വേഷണസംഘം ഡൽഹിയിൽ

വിമെന്‍ പോയിന്‍റ് ടീം

ഫ്രാങ്കോ മുളയ്‌ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ  കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണസംഘം ഡൽഹിയിലേക്ക് പോയി. കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അംഗമായ ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ‌്പി ഗിരീഷ‌് പി സാരഥി, വാകത്താനം സിഐ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് ഡൽഹിയിലുള്ളത്. 

ഇതിനിടെ ഇരയായ കന്യാസ്ത്രീയെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ താമസിക്കുന്ന നാടുകുന്നിലെ മഠത്തിൽ തിങ്കളാഴ്ച രണ്ടുവാഹനങ്ങളിലായി എട്ട‌് പേർ എത്തി. വിവരമറിഞ്ഞ് വൈക്കം ഡിവൈഎസ‌്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇവരെ തിരിച്ചയച്ചു. ഇതോടെ മഠത്തിന് ഏർപ്പെടുത്തിയിരിക്കുന്ന  പൊലീസ് കാവൽ കൂടുതൽ ശക്തമാക്കി. 

കേസിൽ സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി ബുധനാഴ്ച ഈരാറ്റുപേട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തും. കുറവിലങ്ങാട് കോഴാ ബ്ലോക്കിനുടുത്തുള്ള ഡ്രൈവർ കാരിയ്ക്കാപ്രായിൽ പ്രവീൺ കെ സെബാസ്റ്റ്യൻ, കോടനാട് വല്ലശ്ശേരി ഡാർവിൻ ആന്റണി എന്നിവരുടെ മൊഴികളാണ് 164 പ്രകാരം ഈരാറ്റുപേട്ട കോടതി രേഖപ്പെടുത്തുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും