സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമല പുനപരിശോധന ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

വിമെന്‍ പോയിന്‍റ് ടീം

 ശബരിമല സ്ത്രീ പ്രവേശനത്തിലെ റിവ്യൂ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പുനപരിശോധന ഹര്‍ജികള്‍ ജഡ്‍ജിമാരുടെ ചേംബറില്‍ ആണ് പരിഗണിക്കുന്നത്. അഭിഭാഷകരും കക്ഷികളും ഇവിടെ അനുവദനീയമല്ല, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‍യുടെ ബെഞ്ചിലാണ് പുനപരിശോധന ഹര്‍ജി വന്നത്. ഹര്‍ജി സമര്‍പ്പിച്ചവരുടെ അഭിഭാഷകന്‍ മാത്യു നെടുംപറ നിലവിലെ സുപ്രീംകോടതി വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടു. കേസ് നേരത്തെ പരിഗണിക്കണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ ക്രമം അനുസരിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളൂ എന്നായിരുന്നു ചീഫ് ജസ്റ്റിസ് നല്‍കിയ മറുപടി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും