സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല യുവതീപ്രവേശനത്തില്‍ ബദല്‍ സമരത്തിന് സിപിഎം

വിമെന്‍ പോയിന്‍റ് ടീം

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ഹിന്ദു സംഘടനകളുടെ സമരത്തെ പ്രതിരോധിക്കാന്‍ സിപിഎം വനിതകളെ രംഗത്തിറക്കുന്നു. യുവതീപ്രവേശനനത്തിന് അനുകൂലമായ ആദ്യ ബദല്‍ സമരം ഇന്ന് പത്തനംതിട്ടയില്‍ ആരംഭിക്കു. . ഇതിന്റെ ആദ്യപടിയായി ഇന്ന് 10ന് നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വനിതാ സംഗമം നടക്കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന് ആളെ കൂട്ടാന്‍ സിപിഎം ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയിലെ തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ രാഷ്ട്രീയപ്രേരിത സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
കോടതി വിധി നടപ്പാക്കുമെന്നതില്‍ നിന്നു പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ സ്വരം കടുപ്പിച്ച് കൂടുതല്‍ സമരപ്രഖ്യാപനങ്ങളോടെ വിവിധ ഹൈന്ദവ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും