സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആര്‍ത്തവം അശുദ്ധിയാണെന്ന് സമ്മതിക്കുന്ന സ്ത്രീകള്‍ അടിമകള്‍ അടിമത്വത്തില്‍ അഭിമാനിക്കുന്നത് പോലെയാണ്: സാറാ ജോസഫ്‌

വിമെന്‍ പോയിന്‍റ് ടീം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ത്രീ ശുദ്ധി -അശുദ്ധി ചർച്ചകളിൽ സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് വലിയ വായിലേ നിലവിളിച്ചു കൊണ്ടിരിയ്ക്കുന്നത് അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതു പോലെയാണെന്ന് എഴുത്തുകാരി സാറ ജോസഫ്. ആർത്തവം അശുദ്ധമാണെന്ന സങ്കൽപ്പത്തെ മറികടക്കാൻ അയ്യപ്പൻ തന്നെ തുണയ്ക്കണം എന്ന് തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ അവർ പറഞ്ഞു.

“എച്ചിൽപാത്രങ്ങൾ കഴുകുന്നതും മുഷിഞ്ഞ തുണി കഴുകി വൃത്തിയാക്കുന്നതും തറ തുടയ്ക്കുന്നതും ടോയ്ലെറ്റ് കഴുകുന്നതും മുറ്റമടിയ്ക്കുന്നതും, കുഞ്ഞിന്റെ അപ്പി കോരുന്നതും അതിനെ കുളിപ്പിക്കുന്നതും അവളാണ്. നിങ്ങൾ വൃത്തിയാസ്വദിക്കുന്നതിന് കാരണം സ്ത്രീയുടെ അദ്ധ്വാനമാണ്. വൃത്തിയുടെ ഈ കുത്തകക്കാരിക്ക് അശുദ്ധിയെപ്പറ്റിയുള്ള അറിവു് ഒരാണിന്നും അവകാശപ്പെടാനാവില്ല” സാറ ജോസഫ് തുറന്നടിച്ചു.

ആർത്തവകാലത്തെ രക്തസ്രാവത്തെ വലിച്ചെടുത്ത് ഒരു തുള്ളിയും താഴെപ്പോകാതെ ഭദ്രമായി സംസ്ക്കരിക്കാൻ സ്ത്രീകൾക്കറിയാം. അവൾ ഏറ്റവും വൃത്തിയോടെയിരിക്കുന്ന ദിവസങ്ങളാണത്. വീട്ടിലെ വൃത്തികേടുകൾ മുഴുവൻ നീക്കം ചെയ്യുന്നവൾ അവളാണ്. സാറ ജോസഫ് കൂട്ടിച്ചേർത്തു.

നേരത്തെ എഴുത്തുകാരി ശാരദക്കുട്ടിയും ആർത്തവം മൂലമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം തടയുന്നതെന്ന വാദത്തിനു മുഖമടച്ച മറുപടി നൽകിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും