സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഓര്‍ഡിനന്‍സായി ; മുത്തലാഖിന് 3 വര്‍ഷം തടവും പിഴയും

വിമെന്‍ പോയിന്‍റ് ടീം

മൂന്ന് തവണ തലാഖ് ഒന്നിച്ചുചൊല്ലി (മുത്തലാഖ്) മുസ്ലിം സമുദായാം​ഗങ്ങള്‍ വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനല്‍കുറ്റമായി പരി​ഗണിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി. മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്നുവർഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഓർഡിനൻസ്. മുത്തലാഖ് ശിക്ഷാർഹമാക്കിയുള്ള ‘മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശസംരക്ഷണ' ബിൽ പാർലമെന്റിൽ പാസാക്കിയെടുക്കാൻ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രത്തിന്റെ വര്‍​ഗീയനീക്കം.

പാർലമെന്റിന്റെ പരിഗണനയിലുള്ള മുത്തലാഖ് ബില്ലിൽ മൂന്ന് മാറ്റത്തോടെയാണ് ഓർഡിനൻസ്. മുത്തലാഖിന് ഇരയാകുന്ന സ്ത്രീയോ അവർക്ക് രക്തബന്ധമുള്ളവരോ വിവാഹത്തിലൂടെ ബന്ധുക്കളായവരോ പരാതിപ്പെട്ടാല്‍ മാത്രമാകും പൊലീസ് കേസെടുക്കുക. തർക്ക പരിഹാരത്തിനായി മജിസ്ട്രേറ്റിന് അധികാരങ്ങൾ ഉപയോഗിക്കാം.

കേസിൽനിന്ന് പിൻവാങ്ങാൻ ഇരുകൂട്ടർക്കും സ്വാതന്ത്ര്യവുമുണ്ടാകും. മുത്തലാഖ് കേസിൽ പൊലീസിൽനിന്ന് ജാമ്യം ലഭിക്കില്ലെങ്കിലും വിചാരണ ആരംഭിക്കുന്നതിനുമുമ്പായി മജിസ്ട്രേട്ടിനെ ജാമ്യത്തിനായി സമീപിക്കാം.

നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2017 ആഗസ്തിൽ മുത്തലാഖ് നിരോധിച്ചിരുന്നു. എന്നാൽ, ഈ വിധിക്കുശേഷവും മുത്തലാഖ് തുടരുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്രം ബിൽ കൊണ്ടുവന്നത‌്.

മുത്തലാഖ് ശിക്ഷാർഹമാക്കിയ ബിൽ ഡിസംബറിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ലോക‌്‌സഭ പാസാക്കി.  വർഷകാല സമ്മേളനത്തിൽ ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ പാർടികൾ നിലപാടെടുത്തു. മൂന്നുവർഷം തടവുശിക്ഷ, ജാമ്യമില്ലാ കുറ്റം തുടങ്ങിയ വ്യവസ്ഥകളോടാണ് പ്രതിപക്ഷം മുഖ്യമായും വിയോജിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും