സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബലാത്സംഗം ഉണ്ടാകുന്നത് തൊഴിലില്ലായ്മ മൂലം: ഹരിയാനയിലെ ബിജെപി എംഎല്‍എ

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്ത് ബലാത്സംഗങ്ങള്‍ വലിയ തോതിലുണ്ടാകുന്നത് തൊഴിലില്ലായ്മ മൂലമെന്ന് ഹരിയാനയിലെ ബിജെപി വനിത എംഎല്‍എ പ്രേമലത സിംഗ്. റെവാരി ജില്ലയില്‍ 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയും മുന്‍ സിബിഎസ്ഇ റാങ്ക് ജേതാവുമായുള്ള പെണ്‍കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥനടക്കം ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് പറയുമ്പോളാണ് പ്രേമലത സിംഗിന്റെ വിവാദ പരാമര്‍ശം.

തൊഴിലില്ലാത്തത് മൂലം യുവാക്കള്‍ക്കുണ്ടാകുന്ന ഇച്ഛാഭംഗങ്ങളും രോഷവുമാണ് ബലാത്സംഗങ്ങളിലേയ്ക്ക് നയിക്കുന്നതെന്ന് ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. ഉചന കലാന്‍ മണ്ഡലത്തിലെ എംഎല്‍എ ആയ പ്രേമലത സിംഗ്, കേന്ദ്ര മന്ത്രി ബീരേന്ദര്‍ സിംഗിന്റെ ഭാര്യയാണ്. കോച്ചിംഗ് സെന്ററിലേയ്ക്ക് പോകുന്ന വഴി, പെണ്‍കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥനടക്കമുള്ളവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഒരു വയലില്‍ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പൊലീസ് ആദ്യം പരാതി സ്വകരീക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെടുന്നു. പിന്നീട് മറ്റൊരു വനിത പൊലീസ് സ്റ്റേഷനില്‍ സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് അക്രമികള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും