സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിക്കല്‍: വനിത കമ്മീഷന്‍ കേസെടുത്തു

വിമെന്‍ പോയിന്‍റ് ടീം

ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട പീഡന കേസില്‍ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാന വനിത കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ  നിര്‍ദ്ദേശപ്രകാരമാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. മിഷണറീസ് ഓഫ് ജീസസ് അധികൃതര്‍ക്കെതിരെയാണ് വനിത കമ്മീഷന്‍ കേസെടുത്തത്.

  കന്യാസ്ത്രീയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ പേരില്‍ കുറവിലങ്ങാട് പൊലീസ് സംഭവത്തില്‍ നേരത്തെ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വനിത കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക പീഡനക്കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് മിഷണറീസ് ഓഫ് ജീസസ്  പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനൊപ്പം ചിത്രങ്ങളും നല്‍കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും