സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പിസി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു

വിമെന്‍ പോയിന്‍റ് ടീം

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്  ഖേദം പ്രകടിപ്പിച്ചു. കന്യാസ്ത്രീകള്‍ക്കെതിരെ മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നു. പറഞ്ഞത് തെറ്റായി പോയെന്ന് ജോര്‍ജ് വ്യക്തമാക്കി. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് കന്യാസ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദംപ്രകടിപ്പിച്ചത്. വൈകാരികമായിട്ടാണ് താന്‍ കന്യാസ്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും പിസി ജോര്‍ജ് പറഞ്ഞു.  

ചില അപഥ സഞ്ചാരിണികളായ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കാന്‍ ശ്രമം നടക്കുകയാണെന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ സമരം നടത്താതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. 

സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് ഇപ്പോഴത്തെ അവരുടെ സമരം. കന്യാസ്ത്രീയുടെ കുടുംബത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സാമ്പത്തിക ഉയര്‍ച്ചയെ കുറിച്ച് അന്വേഷിക്കണം. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടില്‍ വലിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും ജോര്‍ജ് വിമര്‍ശിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും