സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഷാഹിദ കമാലിനു നേരെ യൂത്ത് കോൺഗ്രസ് ആക്രമണം; തലയ്ക്കും മുഖത്തും മർദ്ദനമേറ്റു

വിമെന്‍ പോയിന്‍റ് ടീം

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനു നേരെ ആക്രമണം പത്തനാപുപം തലവൂരിൽ വെച്ച് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചത് തലക്കും മുകത്തും മർദ്ദനമേറ്റ ഷാഹിദ കമാലിനെ പത്തനാപുരം താലൂക്കാശുപത്രിയിൽ പ്രവേശിപിച്ചു.അക്രമണകാരികളിൽ നിന്ന് പോലീസെത്തിയാണ് മോചിപ്പിച്ചത്.

കന്യാസ്ത്രീ മരിച്ച സംഭവത്തിൽ മഠത്തിൽ പോകുന്നതിനിടെയാണ് തലവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപത്തുവെച്ചായിരുന്നു കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാർ തടഞ്ഞു നിർത്തി ആക്രമിച്ചത്.സംഭവമറിഞ്ഞ് പോലീസെത്തിയാണ് ഷാഹിദാ കമാലിനെ മോചിപ്പിച്ചത് .

തലയ്ക്കും മുഖത്തും മർദ്ദനമേറ്റ ഷാഹിദാ കമാലിനെ പത്തനാപുരം താലൂക്കാശുപത്രിയിൽ പ്രവേശിപിച്ചു രക്തസമ്മർദ്ദവും ഉണ്ട്.ഡ്രൈവർക്കും മർദ്ദനമേറ്റു.പ്രതികളെ പോലീസ് തെരയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും