സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പൊതുസമൂഹത്തിന്റെ പിന്തുണയില്‍ വിശ്വസിക്കുന്നു- കന്യാസ്ത്രീകള്‍

വിമെന്‍ പോയിന്‍റ് ടീം

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി വഞ്ചി സ്‌ക്വയറില്‍ സന്യാസിനിന്മാര്‍ ഉള്‍പ്പടെ നടത്തിവരുന്ന സമരത്തിന് ജന പിന്തുണ ഏറുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെപേരാണ് പിന്തുണയുമായി എത്തികൊണ്ടിരിക്കുന്നത്. കിസ്ത്യന്‍ സഭകളിലെ പുരോഹിതര്‍, വിവിധ മതവിഭാഗങ്ങളിലെ പ്രതിനിധികള്‍, വനിതാ സംഘടനയിലെ അംഗങ്ങള്‍, വിശ്വാസികള്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് വഞ്ചി സ്‌ക്വയറിലേക്ക് പിന്തുണയുമായി എത്തിയവരില്‍ ഭുരിഭാഗവും. സര്‍ക്കാര്‍ ഇനിയും നടപടികള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ കേരളം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ സമരപരിപാടികളായി ഇത് മാറുമെന്നും പ്രതിഷേധവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

സഭ തന്നെ പരസ്യമായി തങ്ങളെ തള്ളിപറയുകയും ഫ്രാങ്കോയ്ക്കൊപ്പം നില്‍ക്കുകയും സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് നടപടി എടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എത്ര തന്നെ ദുരിതങ്ങളും പ്രതിസന്ധികളും നേരിട്ടാലും തങ്ങള്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിഷേധം നടത്തുന്ന കന്യാസ്ത്രീകള്‍ പറയുന്നത്.

‘പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭിക്കുന്നത് വരെ, പീഡകനായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം മുന്നോട്ട് പോകും’. കേരളത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട സാധാരണ ജനങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് തങ്ങളുടെ കരുത്ത്, സമരവുമായി മുന്നോട്ട് പോകും. സഭ തങ്ങളെ തള്ളി പറഞ്ഞാലും എത്ര കഷ്ടപ്പെട്ടാണെങ്കിലും നീതി കിട്ടുന്നിടം വരെ സമരം തുടരും. സഭക്കുള്ളില്‍ നിന്ന് തന്നെ കൂടുതല്‍ ആള്‍ക്കാരുടെ പിന്തുണയേറി വരുന്നത് ആത്മവിശ്വാസം കൂടുന്നുണ്ട്. എന്ത് പ്രതിസന്ധി വന്നാലും അതിനെ തരണം ചെയ്യാനുള്ള ശക്തി പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും തങ്ങള്‍ക്ക് കിട്ടുന്നതു കൊണ്ട് തന്നെ ഈ സമരം വിജയിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.’ അവര്‍ പറയുന്നു.

ഫ്രാങ്കോയ്ക്കെതിരെയുള്ള പരാതിയില്‍ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമല്ലെന്ന് ചുണ്ടിക്കാട്ടി പ്രതിഷേധം നടത്തുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇവര്‍ പരാതിയും നല്‍കി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ റിലേ നിരാഹരം ആരംഭിച്ചിരുന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അംഗങ്ങളുടെ നേതൃത്വത്തിലാണ് നിരാഹാരം നടത്തുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും