സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് കഴിഞ്ഞദിവസം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേശീയ വനിതാ കമ്മീഷന്റെ നടപടി.

പി.സി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. അസഭ്യ വര്‍ഷം നടത്തുന്നതില്‍ എം.എല്‍.എ മിടുക്കനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഇരയെ സഹായിക്കുന്നതിനു പകരം ഇത്തരം പരാമര്‍ശങ്ങള്‍ നിയമസഭാ സാമാജികര്‍ നടത്തുന്നതു കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു'. ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്തെഴുതുമെന്നും രേഖാ ശര്‍മ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും