സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

55 പെണ്‍കുട്ടികളെ പീഡിപ്പിച്ച മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

വിമന്‍ പോയിന്റ് ടീം

55 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മൂന്നു അദ്ധ്യാപകരെ അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ അധ്യാപകരാണ് പിടിയിലായത്. റാം ചന്ദ് ഗജ്ഭെ ,ശൈലേഷ് രാംതെക് ,സന്ദീപ്‌ ലദ്ഖെദ്കര്‍ എന്നിവരാണ് കഴിഞ്ഞ കുറേ കാലമായി പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിനു വിധേയരാക്കിയിരുന്നത്. അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ആശ മിര്‍ജെ പോലിസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് മൂന്നു അധ്യാപകര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വെളിപ്പെട്ടത്. സ്കൂളിലെ 359 കുട്ടികളില്‍ 55 പേര് തങ്ങളെ അധ്യാപകര്‍ തുടര്ച്ചയായി ലൈംഗികമായി ആക്രമിക്കുകയും പുറത്ത് പറഞ്ഞാല്‍ പരീക്ഷക്ക്‌ മാര്‍ക്ക്‌ കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഴുതി നല്കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നു  ആശ മിര്‍ജെ അറിയിച്ചു. ശൈലേഷ് റാംതെക്കിനെ ഇതേ കുറ്റത്തിന് മുന്‍പ് മറ്റൊരു സ്കൂളില്‍ നിന്നും പുറത്താക്കിയതാണെന്ന് പോലീസ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും