സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രതിഷേധച്ചൂടിൽ ഡൽഹി; മഹിളാ മാർച്ച‌് ഇന്ന‌്

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്ത് സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചൊവ്വാഴ്ച പ്രതിഷേധ മാർച്ച് നടക്കും. 23 സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് മഹിളകൾ പങ്കെടുക്കും. പകൽ 11.30ന് മണ്ഡി ഹൗസിൽനിന്ന് പാർലമെന്റ് സ്ട്രീറ്റിലേക്കാണ് മാർച്ച്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾക്കിരയായ സ്ത്രീകളുടെ കുടുംബാംഗങ്ങൾ മാർച്ചിനെ അഭിവാദ്യംചെയ്യും. സ്ത്രീസുരക്ഷ ഒരുക്കുന്നതിൽ നരേന്ദ്ര മോഡി സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടിയാണ‌് പ്രക്ഷോഭം. പീഡനം, തൊഴിലില്ലായ്മ, രൂക്ഷമാകുന്ന ദാരിദ്ര്യം,  പോഷകാഹാരക്കുറവ്, വർഗീയ ആക്രമണങ്ങൾ എന്നിവ അമർച്ച ചെയ്യാൻ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് മാർച്ചെന്ന് പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, സെക്രട്ടറി മറിയം ദാവ്‌ലെ എന്നിവർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭം ബുധനാഴ്ച നടക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭ, സിഐടിയു, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മഹാ റാലി.

രാംലീല മൈതാനത്തുനിന്ന് ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രധാന റാലിയും എട്ട് ഉപ റാലികളും പാർലമെന്റ് സ‌്ട്രീറ്റിലേക്ക് മാർച്ച് ചെയ്യും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും