സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആവിഷ്‌കാര സ്വാതന്ത്രത്തെ സഹിഷ്ണുതയോടെ സ്വീകരിക്കണം; പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രിം കോടതി റദ്ദാക്കി

വിമെന്‍ പോയിന്‍റ് ടീം

ഒരു അഡാറ‌് ലവ‌് സിനിമയിലെ ഗാനത്തിനെതിരെ ഹൈദരാബാദ‌് പൊലീസ‌് രജിസ്റ്റർ ചെയ‌്ത കേസ‌് സുപ്രീംകോടതി റദ്ദാക്കി. നായിക പ്രിയ വാര്യർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.  മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരായ കേസാണ‌് തള്ളിയത‌്. വരികൾ മതവികാരം വ്രണപ്പെടുത്തുന്നതാണ‌് എന്നായിരുന്നു പരാതി. പ്രിയ വാര്യർ,  സിനിമയുടെ നിർമാതാവ‌്, സംവിധായകൻ എന്നിവർക്കെതിരെ കേസ‌് എടുക്കണമെന്നായിരുന്നു ആവശ്യം.  പാട്ട‌് സിനിമയിൽനിന്ന‌് നീക്കംചെയ്യുകയോ വരികളിൽ ഭേദഗതി വരുത്തുകയോ ചെയ്യണം എന്നും പരാതിക്കാർ നിർദേശംവച്ചു. പാട്ടിലെ ചില പരാമർശങ്ങൾ ഇസ്ലാം സമുദായത്തെ അവഹേളിക്കുന്നതാണ‌് എന്നായിരുന്നു ജൻജാഗരിതി സമിതി പ്രസിഡന്റ‌് മൊഹ‌്സിൻ അഹമ്മദ‌് ആരോപിച്ചത‌്. ചീഫ‌് ജസ്റ്റിസ‌് അടങ്ങിയ ബെഞ്ചിന്റേതാണ‌് വിധി.

ഗാനം 40 വർഷത്തിലധികമായി മലബാറിലെ മുസ്ലിം സമുദായത്തിനിടയിൽ പരിചിതമാണൈന്നും ഇസ്ലാം സമുദായത്തെ അവഹേളിക്കുന്ന ഒന്നും ഗാനത്തിലില്ലെന്നും പ്രിയ വാര്യർക്ക‌് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
 ഇത‌് അംഗീകരിച്ചാണ‌് കേസ‌് കോടതി തള്ളിയത‌്. 
ഗാനത്തിനെതിരെ സമാന പരാതി മുംബൈയിലുമുണ്ട‌്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും