സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രളയക്കെടുതിയില്‍ കേരളം

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയും വെള്ളപ്പൊക്കവുമടക്കം സ്ഥിതിഗതികള്‍ ഗുരുതരമാണ്. കരുതല്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് ഒന്‍പത് മുതലുള്ള കണക്കെടുത്താല്‍ 67 പേര്‍ ഇതുവരെ മരിച്ചിരിക്കുന്നു. കുറച്ച് ദിവസം കൂടി ഈ മഴ തുടരും എന്ന മുന്നറിയിപ്പ് സ്ഥിതിഗതികളുടെ ഗൗരവം ഉയര്‍ത്തുന്നുണ്ട് .

അണക്കെട്ടുകള്‍ മിക്കതും തുറന്നുവിട്ടിരിക്കുന്നു. നദികളെല്ലാം കര കവിഞ്ഞൊഴുകുന്നു. കേരളത്തില്‍ വളരെ അസാധാരണമായ സാഹചര്യമാണ് ഉള്ളത്. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വെള്ളം കയറുന്ന പ്രദേശങ്ങളിലുള്ളവര്‍ വെള്ളം ഒഴിഞ്ഞുപോകുന്നത് വരെ സുരക്ഷിതമായ ഇടങ്ങളിലേയ്ക്ക് മാറാന്‍ തയ്യാറാകണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും