സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രളയക്കെടുതിയുടെ നടുവില്‍ സ്വാതന്ത്ര്യദിനം

വിമെന്‍ പോയിന്‍റ് ടീം

കേരളത്തില്‍ വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ല.രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം കേരളത്തെ സംബന്ധിച്ച് ആഘോഷങ്ങള്‍ക്കുള്ള ഒരു അവസരമല്ല.കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ടതില്‍ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ കൂടി കടന്നു പോവുകയാണ് നമ്മുടെ കേരളം. ആളുകള്‍ മരിക്കുന്നു, ജീവിതങ്ങള്‍ കടപുഴകുന്നു...കേന്ദ്ര‐ സംസ്ഥാന സർക്കാരുകളും ജനങ്ങളാകെയും ഒന്നിച്ചുനിന്നാണ് ദുരന്തത്തെ അതിജീവിക്കുന്നത്. നാം ഒന്നിച്ചുനിന്നാൽ ഏത‌് കൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്ന സന്ദേശമാണ് പ്രകൃതി നമുക്ക് പകർന്നു നല്കുന്നത്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണർത്താൻ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കണം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും