സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിചിത്രമായ ആചാരം: സ്‌കൂളില്‍ പോകാനാകാതെ പെണ്‍കുട്ടികള്‍

വിമെന്‍ പോയിന്‍റ് ടീം

വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെയുള്ള നാടാണ് ഘാന. സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നിലായിരുന്ന അവര്‍,വിദ്യാഭ്യാസമേഖലയിലും മുന്നേറ്റത്തിന്റെ പാതയിലാണ്. 

എന്നാല്‍ ഘാനയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഗുരുതരമായ പ്രശ്‌നമാണ് നേരിടുന്നത് . പുഴ കടന്ന് സ്‌കൂളില്‍ പോകുന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ക്കാണ് ചില വിശ്വാസങ്ങളുടെ പേരില്‍ പുഴ കടക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ വിശ്വാസമനുസരിച്ച് ആര്‍ത്തവദിനങ്ങളിലും ചൊവ്വാഴ്ചകളിലും പെണ്‍കുട്ടികള്‍ പുഴ കടക്കാന്‍ പാടില്ല. ഇതുമറികടന്ന് ആരെങ്കിലും പുഴ കടന്നാല്‍ ജലദേവത കോപിക്കുമെന്നും പുഴ മലിനമാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇതുകാരണം വിലപ്പെട്ട അധ്യയനദിനങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത്.  പുഴ കടക്കാന്‍ വിലക്കുള്ളതിനാല്‍ പെണ്‍കുട്ടികള്‍ക്കെല്ലാം അധ്യയനവര്‍ഷം 30 ശതമാനത്തോളം ഹാജര്‍ നഷ്ടപ്പെടുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. മാത്രമല്ല, വിദ്യാര്‍ഥിനികളുടെ കുറവുകാരണം നിശ്ചിതസമയത്ത് പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാകുന്നില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും