സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബാലപീഡനം; രാജ്യത്തെ അനാഥാലയങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്താന്‍ കേന്ദ്ര നിര്‍ദേശം

വിമെന്‍ പോയിന്‍റ് ടീം

സര്‍ക്കാര്‍ നിയന്ത്രണ സംരക്ഷണ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരേ കടുത്ത പീഡനങ്ങള്‍ നടക്കുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. രാജ്യത്തുള്ള 9000 സംരക്ഷണ കേന്ദ്രങ്ങളില്‍ കണക്കെടുപ്പ് നടത്തി രണ്ട് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശം പറയുന്നു. വനിതാ ശിശു ക്ഷേമന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ബീഹാറിലെ മുസാഫറാപൂര്‍, ഉത്തര്‍ പ്രദേശിലെ ദിയോറ എന്നിവിടങ്ങില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി കൊലപ്പെടുത്തിയെന്ന റിപോര്‍ട്ടുകള്‍ക്ക് പിറകെയാണ് നടപടി.

കണക്കെടുപ്പിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണം മാത്രം തയ്യാറാക്കാതെ, കേന്ദ്രങ്ങളിലെ കിടക്കകളുടെ എണ്ണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, കുട്ടികളുടെ സ്ഥിതിഗതികള്‍ എന്നിവ അടക്കം വിലയിരുത്തണമെന്നാണ് നിര്‍ദേശമെന്നും അവര്‍ പറയുന്നു. അനാഥാലങ്ങളില്‍ നിന്നും രക്ഷപ്പെട്ടവര്‍, കാണാതായ കുട്ടികള്‍ എന്നിവരുടെ വിശദവിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. 2015 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച 19 പേജ് ഉള്‍പ്പെടുന്ന ഓഡിറ്റ് മാതൃകയിലായിരിക്കും നടപടി. തമിഴ്‌നാട്ടിലെ അനാഥാലയത്തില്‍ കുട്ടികളെ ചൂഷണം ചെയ്യുനെന്ന കേസിലായിരുന്നു അന്ന് ഓഡിറ്റ് രൂപരേഖ സമര്‍പ്പിച്ചിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും