സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയിലെ ആദ്യ മുസ്ലീം വനിത മുഖ്യമന്ത്രി പൗരത്വപട്ടികയില്‍ നിന്ന് പുറത്ത്‌

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യയിലെ ആദ്യ മുസ്ലീം വനിത മുഖ്യമന്ത്രിയും അസമിലെ ഒരേയൊരു വനിത മുഖ്യമന്ത്രിയുമായ സയിദ അന്‍വറ തയ്മൂര്‍ ദേശീയ പൗരത്വ പട്ടികയില്‍ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ഷിപ്പ്) നിന്ന് പുറത്ത്. ജൂലായ് 30ന് പ്രസിദ്ധീകരിച്ച എന്‍ ആര്‍ സിയുടെ ആദ്യ കരടിലാണ് സയിദ അന്‍വറയുടെ പേരില്ലാത്തത്. നിലവില്‍ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലാണ് സയിദ അന്‍വറ. തന്റെ പേര് പട്ടികയിലില്ലാത്തത് ഏറെ വേദനിപ്പിച്ചെന്നും നാട്ടില്‍ തിരിച്ചുവന്ന് എന്‍ആര്‍സിയില്‍ ഉള്‍പ്പെടാനുള്ള ശ്രമം നടത്തുമെന്നും അന്‍വറ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ അപേക്ഷകള്‍ നല്‍കാന്‍ ഒരു ബന്ധുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. വീണ്ടും അപേക്ഷ നല്‍കുമെന്നാണ് അന്‍വറയുടെ മകന്‍ ന്യൂസ് 18നോട് പറഞ്ഞത്.

1980 ഡിസംബര്‍ ആറ് മുതല്‍ 1981 ജൂണ്‍ 30 വരെ അസം മുഖ്യമന്ത്രിയായിരുന്നു അക്കാലത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സയിദ അന്‍വറ തയ്മുര്‍. 1988 മുതല്‍ രാജ്യസഭാംഗം. 2011ല്‍ കോണ്‍ഗ്രസ് വിട്ട് എഐഡിയുസഎഫില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രിയായ അന്‍വറയുടെ ലെഗസി ഡാറ്റ ലഭ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കരട് പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി അന്‍വറയോ കുടുംബമോ അപേക്ഷ നല്‍കിയിരുന്നോ എന്ന കാര്യം ഉറപ്പിച്ച് പറയാനാകില്ലെന്നും അവര്‍ പറയുന്നു. അന്‍വറയും മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കളുമെല്ലാം പൗരത്യ പട്ടികയില്‍ നിന്ന് പുറത്തായത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് എഐയുഡിഎഫ് ജനറല്‍ സ്രെക്രട്ടി അമിനുള്‍ ഇസ്ലാം പറഞ്ഞു.

കരട് പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 40,07,707 പേര്‍ക്ക് വീണ്ടും രേഖകള്‍ സമര്‍പ്പിച്ച് പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാം എന്നാണ് എന്‍ആര്‍സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ഓഗസ്റ്റ് മധ്യത്തോടെ എസ് ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും