സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നടി ആക്രമിക്കപ്പെട്ട കേസ്: കക്ഷിചേരാനുള്ള എ.എം.എം.എയിലെ വനിത ഭാരവാഹികളുടെ ഹര്‍ജിയെ എതിര്‍ത്ത് നടി

വിമെന്‍ പോയിന്‍റ് ടീം

കൊച്ചി  നടി ആക്രമിക്കപ്പെട്ട കേസില്‍  കക്ഷിചേരാനുള്ള എ.എം.എം.എയിലെ  അംഗങ്ങളായ വനിത ഭാരവാഹികളുടെ  ഹര്‍ജിയെ എതിര്‍ത്ത് അക്രമത്തെ അതിജീവിച്ച നടി. ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയെയാണ്  നടി എതിര്‍ത്തത്.

കേസില്‍ തനിക്ക് പുറത്തു നിന്നുള്ള സഹായം ആവശ്യമില്ലെന്നും ഹര്‍ജിയെ എതിര്‍ത്ത്‌ നടി  പറഞ്ഞു. തന്നോട് ആലോചിച്ചാണ് സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ വച്ചതെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍,ആരോപണവിധേയനായ നടന്‍ ദിലീപിനെ താരസംഘടന കഴിഞ്ഞ ജനറല്‍ ബോഡിയില്‍ തിരിച്ചെടുത്തിരുന്നു.

തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയും മറ്റ് അംഗങ്ങളായ റിമ കല്ലിങ്ങല്‍, ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ സംഘടനയില്‍നിന്ന് രാജിവെച്ചു.  നടിയേക്കാള്‍ ആരോപണവിധേയനായ നടനെ സംരക്ഷിക്കുന്ന സംഘടനയുടെ നിലപാട് പരസ്യമായി  വിമര്‍ശിക്കപ്പെട്ടിരുന്നു.  ഈ സാഹചര്യത്തിലാണ്  നടിയുടെ ഹര്‍ജിയില്‍ പുതിയ വനിതാ എക്സിക്യുട്ടീവ് അംഗങ്ങള്‍ കക്ഷിചേരാന്‍ ശ്രമിച്ചത്‌


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും