സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജയിലില്‍ കഴിയുന്ന ആക്‌ടിവിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു

വിമെന്‍ പോയിന്‍റ് ടീം

ജയിലില്‍ കഴിയുന്ന ആക്‌ടിവിസ്റ്റ് ദമ്പതികളുടെ മകളും വിദ്യാര്‍ത്ഥി സംഘടനാ നേതാവുമായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകും മുമ്പ് പീഡിപ്പിച്ചയാള്‍ക്കെതിരെ ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു.  അമാനവ സംഗമം നേതാവും ആക്‌ടിവിസ്റ്റുമായ രജീഷ് പോളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി.

കണ്ണൂര്‍ ശ്രീകണ്‌ഠാപുരം ഏരുവേശ്ശി സ്വദേശി രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ്  ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റിലുണ്ട്. ഇതോടെ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. കോട്ടയം സ്വദേശിനിയായ പൊതുപ്രവര്‍ത്തകയുടെ പരാതിയിലാണ് പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്തത്.

യുവതിക്ക് നേരിട്ട സംഭവത്തിനു സമാന രീതിയില്‍ പീഡനശ്രമം നടന്നതായി മറ്റ് ചിലരും വെളിപ്പെടുത്തിയിരുന്നു.  മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിജിപി പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് കേസ് കൈമാറുകയായിരുന്നു. വരുംദിവസങ്ങളില്‍ രജീഷ് താമസിച്ചിരുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ അന്വേഷണം നടക്കും.

കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷ് പോളിനെതിരെ ആരോപണമുയരുമ്പോള്‍ പിന്തുണ നല്‍കുന്ന സംഘവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുന്ന പ്രചരണം തുടരുകയാണ്. ഇവരുടെ സാമ്പത്തിക വിവരങ്ങളും, മറ്റ് ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനവിവരം പെണ്‍കുട്ടികള്‍ സംഘത്തിലെ മറ്റുള്ളവരോട് പറഞ്ഞിട്ടും ആരും ഇത്രയുകാലം ഇവ പുറത്തു പറഞ്ഞിരുന്നില്ല. ഇവരും വിചാരണചെയ്യപ്പെടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും